22 June Tuesday

വിളിക്കൂ, ഞങ്ങളുണ്ട്‌ കൂടെ

സ്വന്തം ലേഖകൻUpdated: Saturday May 15, 2021
 
മലപ്പുറം
കോവിഡ് മഹാമാരിക്ക് മുന്നിൽ പ്രതിരോധത്തിന്റെ പാതയൊരുക്കി  ഡിവൈഎഫ്ഐ സ്നേഹവണ്ടി. ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിലായി 251 വാഹനങ്ങളാണ് സൗജന്യ സേവനരംഗത്തുള്ളത്. കോവിഡ് രോഗികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കൽ, രോഗലക്ഷണമുള്ളവരെ പരിശോധനാ കേന്ദ്രങ്ങളിലാക്കൽ, നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുക എന്നിങ്ങനെ ഏതിനും വിളിപ്പുറത്തുണ്ട് വാഹനം. ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നദ്ധപ്രവർത്തകരാണ് വളന്റിയർമാർ. പലയിടത്തും പ്രത്യേക ഹെൽപ്പ് ലൈൻ കേന്ദ്രങ്ങളുമുണ്ട്‌. കോവിഡ് നിയന്ത്രണങ്ങൾമൂലം വാഹനമില്ലാത്ത അവസ്ഥയിൽ ആശുപത്രി സേവനം ഉൾപ്പെടെ അത്യാവശ്യ യാത്രകൾക്കും ഇവർ സഹായിക്കുന്നു. ആംബുലൻസിന് പുറമെ പൊതുജനങ്ങൾ വിട്ടുനൽകിയ കാറുകൾ, വാനുകൾ എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനം. നൂറുകണക്കിന് ബൈക്കുകളും രംഗത്തുണ്ട്.
വാഹന സൗകര്യത്തിന് പുറമെ രക്തദാനം, സമൂഹ അടുക്കള ഒരുക്കൽ, അണുനശീകരണം, ശവസംസ്കാരം എന്നിവയിലും ഡിവൈഎഫ്ഐ പ്രവർത്തകർ സജീവമാണ്.
വിവിധ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ സ്നേഹവണ്ടികളുടെ എണ്ണം:
പൊന്നാനി- 7
എsപ്പാൾ - 13
വളാഞ്ചേരി- 31
തിരൂർ- 15
താനൂർ- 7
തിരൂരങ്ങാടി- 6
കൊണ്ടോട്ടി - 13
കോട്ടക്കൽ - 19
മലപ്പുറം - 31
മഞ്ചേരി- 12
അരീക്കോട് - 12
നിലമ്പൂർ - 17
എടക്കര - 6
പെരിന്തൽമണ്ണ - 29
മങ്കട - 7
കുളത്തൂർ - 13
വണ്ടൂർ - 13

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top