22 June Tuesday

പെരുന്നാൾ വീടുകളിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി വീട്ടിൽ ചെറിയ പെരുന്നാൾ നിസ്കാരം നിർവഹിക്കുന്നു

മലപ്പുറം
കോവിഡ്‌ വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾ വീടുകളിലൊതുക്കി വിശ്വാസികൾ. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തി. മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സാന്ത്വന പ്രവർത്തനങ്ങളിലും വിശ്വാസികൾ സജീവമായി. യാത്രകളില്ലാതെ ഫോണിലൂടെയും വീഡിയോ കോളുകളിലൂടെയും ബന്ധുക്കളോടും സുഹൃത്തുക്കളോടും സ്‌നേഹവായ്‌പുകളും ആശംസകളും പങ്കുവച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാൾ വീടുകളിൽ ഒതുക്കി വിശ്വാസികള്‍ മികച്ച മാതൃക സൃഷ്ടിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top