18 June Tuesday

നാടിന്റെ നന്മ കൊതിക്കുന്നവർ തനിക്ക‌് വോട്ടുചെയ്യും: പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കോട്ടക്കൽ
നാടിന്റെ നന്മ കൊതിക്കുന്നവരും മാറ്റം ആഗ്രഹിക്കുന്നവരും തനിക്ക‌് വോട്ടുചെയ്യുമെന്ന‌് എൽഡിഎഫ‌് പൊന്നാനി ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി പി വി അൻവർ പറഞ്ഞു. 40 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫും മുസ‌്ലിംലീഗും നാടിന്റെ വികസനത്തിനായി ഒന്നും ചെയ‌്തില്ല. പത്തുവർഷം എംപിയായ ആൾക്ക‌് ഒരു ട്രെയിൻ പോലും മണ്ഡലത്തിൽ അധികമായി നിർത്തിക്കാനായില്ല. ആത്മാഭിമാനമുള്ള യുഡിഎഫ‌്, ലീഗ‌് പ്രവർത്തകർ വേണ്ടെന്ന‌് പറഞ്ഞയാളെ സ്ഥാനാർഥിയായി നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു. ആ അഹങ്കാരത്തിന്റെ സ്വരത്തിനെതിരെ പ്രതിഷേധം തീരത്ത‌് അലയടിക്കുകയാണ‌്. ലീഗ‌് നേതാക്കൾക്ക‌് ജയിച്ചുകയറാനുള്ള  ചവിട്ടുപടിയായി മാത്രമേ അവർ കോൺഗ്രസിനെ കാണുന്നുള്ളൂ. ലീഗിന്റെ അടിമത്തം അനുഭവിക്കുന്നവർ ഈ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും അൻവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top