മലപ്പുറം
ജില്ലയിൽ വ്യാഴാഴ്ച 712 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 681 പേർക്ക് നേരിട്ടും ഉറവിടമറിയാതെ 12 പേർക്കുമാണ് വൈറസ്ബാധയുണ്ടായത്. ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. വിദേശത്തുനിന്നെത്തിയ 11 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ഏഴുപേർക്കും രോഗം ബാധിച്ചു.
വ്യാഴാഴ്ച രോഗമുക്തരായ 395 പേരുൾപ്പെടെ 92,258 പേരാണ് ഇതുവരെ മുക്തരായത്. ജില്ലയിൽ നിലവിൽ 21,294 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..