03 March Wednesday

അന്തർകലാലയ 
മത്സരങ്ങൾ ഫെബ്രുവരി 
25 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

തേഞ്ഞിപ്പലം കോവിഡ്- 19 സാഹചര്യത്തിൽ വൈകിയ കലിക്കറ്റ്‌ സർവകലാശാലാ അന്തർകലാലയ മത്സരം  ഫെബ്രുവരി 25 മുതൽ നടത്താൻ സർവകലാശാലാ അധികൃതരുടെയും അഫിലിയേറ്റഡ് കോളേജുകളിലെ കായികാധ്യാപകരുടെയും ഓൺലൈൻ ഫിക്‌സ്ചർ യോഗത്തിൽ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മത്സരം.  വിദ്യാർഥികളുടെ കായിക അവസരങ്ങളും ഗ്രേസ് മാർക്കും മെറിറ്റ് സർട്ടിഫിക്കറ്റുകളും നഷ്ടമാകരുതെന്ന് യോഗം വിലയിരുത്തി. ഫെബ്രുവരി 25 മുതൽ മാർച്ച് എട്ടുവരെ സോണൽ മത്സരങ്ങളും ഏപ്രിൽ, മെയ് മാസങ്ങളിൽ പരീക്ഷകളെ ബാധിക്കാതെ  ഇന്റർസോൺ മത്സരങ്ങളും സംഘടിപ്പിക്കും. ഇരുന്നൂറോളം കായികാധ്യാപകർ പങ്കെടുത്ത യോഗം രജിസ്ട്രാർ ഡോ. സി എൽ ജോഷി ഉദ്ഘാടനംചെയ്തു. സിൻഡിക്കറ്റ്‌ അംഗം അഡ്വ. ടോം കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സക്കീർ ഹുസൈൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top