05 December Thursday

ക്യാമ്പ് ഫോളോവര്‍മാർ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ക്യാമ്പ് ഫോളോവർമാർ മലപ്പുറത്ത് നടത്തിയ ധർണ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് ഉദ്ഘാടനംചെയ്യുന്നു

 

മലപ്പുറം
പൊലീസ് ക്യാമ്പ് ഫോളോവർ നിയമനം പിഎസ്‌സിക്ക്‌ വിടാനുള്ള നടപടി ‌വേഗത്തിലാക്കുക, സേനാം​ഗങ്ങൾക്ക് ആനുപാതികമായി ക്യാമ്പ് ഫോളോവർ തസ്‌തിക സൃഷ്‌ടിക്കുക, ഒഴിവുള്ള തസ്‌തികയിൽ സ്ഥിരനിയമനം നടത്തുക ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ക്യാമ്പ് ഫോളോവർമാർ മലപ്പുറത്ത് ധർണ നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയം​ഗം എൻ മുഹമ്മദ് അഷ്‌റഫ്, സി കെ ലജിത്, വി ദിവാകരൻ എന്നിവർ സംസാരിച്ചു. ഇ വി ചിത്രൻ സ്വാഗതവും എൻ കെ ശിവശങ്കരൻ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top