13 December Friday

കെഎസ്‌കെടിയു ജില്ലാ സമ്മേളനം കൊടിമര–-പതാകജാഥ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

വണ്ടൂർ
തിരുവാലിയിൽ 16, 17 തീയതികളിൽ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന ഭാഗമായുള്ള കൊടിമര–--പതാക ജാഥകൾ വെള്ളിയാഴ്ച പകൽ മൂന്നിന്‌  ആരംഭിക്കും. ജില്ലാ പ്രസിഡന്റ് എം മുഹമ്മദ്  ക്യാപ്റ്റനായുള്ള കൊടിമര ജാഥ പുന്നപ്പാലയിൽ പരേതനായ പി വിശ്വനാഥൻ മാസ്റ്ററുടെ വസതിയിൽനിന്ന് ഏറ്റുവാങ്ങി അത്‌ലിറ്റുകളുടെ അകമ്പടിയോടെ കോഴിപറമ്പ് വഴി സമ്മേളന നഗരിയിലെത്തിക്കും. 
 ജില്ലാ സെക്രട്ടറി വേലായുധൻ വള്ളിക്കുന്ന് ക്യാപ്റ്റനായുള്ള പതാക ജാഥ പി പി വിശ്വനാഥൻ പോരൂരിന്റെ വസതിയിൽനിന്ന് ആരംഭിച്ച് മോട്ടോർ സൈക്കിൾ റാലിയുടെ അകമ്പടിയോടെ ചെറുകോട്, വണ്ടൂർ, നടുവത്ത്, വടപുറം, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിൽ പര്യടനം നടത്തി സമ്മേളന നഗരിയിലെത്തും. 
പ്രതിനിധി സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഏരിയകളിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കെ ബാപ്പുവേട്ടൻ നഗറിലും പൊതുസമ്മേളനം പി വിശ്വനാഥൻ മാസ്റ്റർ നഗറിലുമാണ്.
പ്രധാന വാർത്തകൾ
 Top