തേഞ്ഞിപ്പലം
കായിക കുടുംബത്തിന്റെ കരുത്തിൽ മേളയിലെ താരങ്ങളായവരാണ് സെയ്ദ് മുഹമ്മദും ഐഷ നിതയും. സീനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടിയ പറവണ്ണ ജിവിഎച്ച്എസ്എസ് വിദ്യാർഥി സെയ്ദ് മുഹമ്മദിന്റെ ഉപ്പ നൗഷാദ് 1992ൽ ഡിസ്കസ് ത്രോ സംസ്ഥാന ചാമ്പ്യനാണ്. സഹോദരി നിജല അണ്ടർ 16 കേരള ക്രിക്കറ്റ് ടീമിന്റെ കഴിഞ്ഞ സീസണിലെ നായിക. ഡിസ്കസ് ത്രോയിലും മികവ് തെളിയിച്ചു.
സീനിയർ വിഭാഗം ഹൈജമ്പിൽ സ്വർണം നേടിയ ആലത്തിയൂർ കെഎംഎച്ച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഐഷ നിതയുടെ ഉപ്പ നൗഷാദ് കുങ്ഫു ബ്ലാക്ക് ബെൽറ്റാണ്. ഉമ്മ യൂഷിദ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ഹൈജമ്പ് ഇനങ്ങളിൽ താരമായിരുന്നു.