24 October Thursday

മുഹമ്മദലിക്ക് കൂട്ട് ഷിഫാനമാത്രം

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019

 

കുറ്റിപ്പുറം
മധുരക്കുസമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടുമക്കളും പൊലിഞ്ഞതോടെ നാട് ദുഃഖസാന്ദ്രമായി. പേരശന്നൂർ വാളുർ കളത്തിൽ മുഹമ്മദലിയുടെ കുടുംബത്തിൽ ഇനി  ബാക്കിയുള്ളത്‌ ഷിഫാനയും ഉപ്പ മുഹമ്മദലിയുംമാത്രം. മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, ഷഹന എന്നിവരാണ് ഏർവാടിയിലേക്കുള്ള യാത്രക്കിടെ മരിച്ചത്‌.  അബുദാബിയിലായിരുന്ന മുഹമ്മദലി പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ വാർത്ത കേട്ട ഉടൻ നാട്ടിലേക്ക് തിരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിഫാന മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.   വളാഞ്ചേരിയിലെ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിലെ വിദ്യാർഥിയായ ഫസൽ നാട്ടിൽ കൂട്ടുകാരുടെ പ്രിയങ്കരനായിരുന്നു. നേരത്തെ നാട്ടിൽ തടിമില്ലിലെ ജോലിക്കാരനായിരുന്ന മുഹമ്മദലി അടുത്ത കാലത്താണ് യുഎഇയിൽ ജോലി തേടി പോയത്. പേരശന്നൂർ   ഹൈസ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ഷഹനയും പരിക്കേറ്റ ഷിഫാനയും.
പ്രധാന വാർത്തകൾ
 Top