22 October Tuesday
അടച്ചിട്ട വീട്ടിൽ കവർച്ച

നഷ്ടമായത്‌ 45 പവനും 10,000 രൂപയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

മലപ്പുറത്ത് കാവുങ്ങൽ ബൈപാസിന് സമീപം മോഷണമുണ്ടായ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു

 

മലപ്പുറം
അടച്ചിട്ട വീട്ടിൽ വൻകവർച്ച. 45 പവൻ സ്വർണവും 10,000 രൂപയും നഷ്ടമായി. റിട്ട.  അധ്യാപകൻ പ്രകാശ്‌കുമാറിന്റെ മലപ്പുറം കാവുങ്ങൽ   ബൈപാസിനുസമീപം പേയ്‌ക്കൽ ‘പ്രശാന്തി’ വീട്ടിലാണ്‌ കവർച്ച.
ഓരോ പവൻവീതമുള്ള 15 സ്വർണനാണയം, 30 പവൻ സ്വർണാഭരണങ്ങൾ എന്നിവയാണ്‌ കവർന്നത്‌. കിടപ്പുമുറിയിലെ അലമാരയിലും മേശയിലുമായി സൂക്ഷിച്ചതായിരുന്നു ഇവ. അലമാര തുറന്നനിലയിലാണ്‌.  ഇൻഡക്‌ഷൻ കുക്കറും  മോഷണംപോയി. 
പേഴ്‌സിലുള്ള 10,000 രൂപയും നഷ്ടമായി. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയും മേശയും തുറന്നുകിടക്കുന്ന നിലയിലാണ്‌. 
വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം.  വ്യാഴാഴ്‌ച രാവിലെ പ്രകാശ്‌കുമാറും കുടുംബവും   ഭാര്യ അനിതയുടെ കോട്ടയത്തെ വീട്ടിൽ പോയതായിരുന്നു. വെള്ളിയാഴ്‌ച പകൽ പന്ത്രണ്ടരയ്‌ക്ക്‌ തിരിച്ചെത്തിയപ്പോഴാണ്‌ കവർച്ച ശ്രദ്ധയിൽപെട്ടത്‌. വീട്ടുവാതിലിന്റെ പൂട്ട്‌ തകർത്ത നിലയിലാണ്‌. ഫൊറൻസിക്‌ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മലപ്പുറം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ഊർജിതമാക്കി. സിഐ പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്‌ അന്വേഷിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top