06 October Thursday
ഹോപ്പ്‌ ഫ്രീഡം പുരസ്‌കാരം സമ്മാനിച്ചു

തുഞ്ചന്റെ മണ്ണിൽ പാട്ടുമായി നഞ്ചിയമ്മ

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

‘ഹോപ്പ്’ തിരൂരിൽ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റിൽ ദേശീയ അവാർഡ് ജേതാക്കളായ നഞ്ചിയമ്മയോടും റിൻഷയോടും മന്ത്രി വി അബ്ദുറഹ്‌മാൻ കുശലം പറയുന്നു

തിരൂർ
‘‘കലക്കാത്ത സന്തനമേറാ’’–- ദേശീയ പുരസ്കാരത്തിന് അർഹയാക്കിയ ഗാനം നഞ്ചിയമ്മ പാടിയപ്പോൾ   തിരൂരും ഏറ്റുപാടി. അട്ടപ്പാടിയുടെ സ്വന്തം ഗായികക്ക്‌  തുഞ്ചന്റെ മണ്ണിലെ ആദരവായിരുന്നു ചടങ്ങ്‌. ഹോപ്പ്‌ തിരൂരിന്റെ ഫ്രീഡം പുരസ്കാരം മന്ത്രി വി അബ്ദുറഹ്‌മാൻ നഞ്ചിയമ്മക്ക്‌ സമ്മാനിച്ചു.
ജില്ലയിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഗ്ലോബൽ എബിലിറ്റി വില്ലേജ് യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കാഴ്ചപരിമിതർക്കിടയിൽനിന്ന്‌ മികവ്‌ തെളിയിച്ചതിന്‌ ദേശീയ പുരസ്കാരം നേടിയ  റിൻഷയെ ആദരിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗം വി കെ എം ഷാഫി, തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരി, തിരൂർ തഹസിൽദാർ പി ഉണ്ണി, ഡിവൈഎസ്‌പി വി വി ബെന്നി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ ആർ ബേബിലക്ഷ്മി, പിഎംആർ വിഭാഗം മേധാവി ഡോ. പി ജാവേദ് അനീസ്, മുൻ പൊലീസ് മേധാവി പി രാജു, മുജീബ് താനാളൂർ,  പി പി അബ്ദുറഹ്‌മാൻ,  നേഹ സി മേനോൻ, പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top