22 September Tuesday

202 കോവിഡ്‌, 184 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

മലപ്പുറം

ജില്ലയിൽ 202 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 184 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ ഒമ്പത് ദിവസം പ്രായമായ കുട്ടിയും നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടെ 26 പേർക്ക് വൈറസ്‌ ബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. ഏഴ്‌ പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 11 പേർ വിദേശത്തുനിന്നും എത്തി. 18 കുട്ടികൾക്കാണ്‌ സമ്പർക്കത്തിലൂടെ രോഗബാധ.
 61 പേർ രോഗമുക്തരായി.  ഇതുവരെ 4217 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2327 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 1867 പേർ ചികിത്സയിലുണ്ട്‌.
സമ്പർക്കത്തിലൂടെ
താനൂർ സ്വദേശികൾ–-12, അരീക്കോട്–- 11, പെരിന്തൽമണ്ണ–-9-, മഞ്ചേരി-–-8, കോട്ടക്കൽ, പരപ്പനങ്ങാടി– 7,- തുവ്വൂർ, തെന്നല, പുളിക്കൽ–- 5, പെരുവള്ളൂർ, അങ്ങാടിപ്പുറം–- 4, കാവനൂർ, എടയൂർ, താനാളൂർ, മൂത്തേടം, ഇരിമ്പിളിയം, ഏലംകുളം, വാഴക്കാട്, നിറമരുതൂർ, വെട്ടത്തൂർ–- 3. കൊണ്ടോട്ടി, മലപ്പുറം, മൊറയൂർ, ചേലേമ്പ്ര, കരുവാരക്കുണ്ട്‌, കൂട്ടിലങ്ങാടി, കുറുവ, കുഴിമണ്ണ, വെട്ടം–- 2. എടപ്പറ്റ, എടരിക്കോട്, എരഞ്ഞിമങ്ങാട്, പൊന്നാനി, കണ്ണമംഗലം, കീഴാറ്റൂർ, എടവണ്ണ, കൽപ്പകഞ്ചേരി, വള്ളിക്കുന്ന്, ഐക്കരപ്പടി, തിരൂരങ്ങാടി, വാഴയൂർ, പയ്യനാട്, കണ്ണമംഗലം, മംഗലം, കോഡൂർ, വഴിക്കടവ്, ആലിപ്പറമ്പ്, വള്ളിക്കുന്ന്, പാണ്ടിക്കാട്, നിലമ്പൂർ, കണ്ണമംഗലം, തിരുവാലി, കൊട്ടപ്പുറം, എടരിക്കോട്, തലക്കാട്, പുൽപ്പറ്റ, വണ്ടൂർ, പൂക്കോട്ടൂർ, തൃക്കലങ്ങോട്, എആർ നഗർ, പൊന്നാനി, കരുളായി, പോരൂർ, ഊരകം, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ ഓരോരുത്തർ.
ഉറവിടമറിയാതെ
വള്ളുവമ്പ്രം സ്വദേശിയായ ഒമ്പത് ദിവസം പ്രായമായ കുട്ടി, ആരോഗ്യ പ്രവർത്തകരായ പുൽപ്പറ്റ സ്വദേശി ഡോക്ടർ (26), പോത്തുകല്ല് സ്വദേശിനി (28), മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് കാവനൂർ സ്വദേശി (33), മറ്റൊരു സ്റ്റാഫ് നേഴ്‌സ് മഞ്ചേരി സ്വദേശിനി (38), മഞ്ചേരി, നിലമ്പൂർ, താനാളൂർ– 2, പൊന്മള, ഒതുക്കുങ്ങൽ, വഴിക്കടവ്, പൊരൂർ, തൃക്കലങ്ങോട്, മക്കരപ്പറമ്പ്, മൊറയൂർ, പെരുവള്ളൂർ, കണ്ണമംഗലം, ആനക്കയം, ഒഴൂർ, മംഗലം, വളവന്നൂർ, പൂക്കോട്ടൂർ, വണ്ടൂർ സ്വദേശികളായ ഓരോരുത്തർ.
33,694 പേര്‍ നിരീക്ഷണത്തിൽ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 1640 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 33,694 പേരാണ് നിരീക്ഷണത്തിലുള്ളത്. 1671 പേർ ആശുപത്രികളിലും 1148 പേർ കോവിഡ് കെയർ സെന്ററുകളിലു 30,875 പേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌.
ഇതുവരെ 78,512 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. 69,105 പേർക്ക്‌ കോവിഡില്ലെന്ന്‌ സ്ഥിരീകരിച്ചു. 2393 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top