16 September Monday

ശുചീകരണത്തിന്‌ അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
മലപ്പുറം
കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപകർ പ്രളയം ബാധിച്ച സ്‌കൂളുകളും വീടുകളും ശുചീകരിച്ചു. നിലമ്പൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടം. നിലമ്പൂരിൽ പള്ളിക്കുത്ത്, വടമുറി ഭാഗങ്ങളിലെ വീടുകളാണ്‌ വൃത്തിയാക്കിയത്‌. സംസ്ഥാന സെക്രട്ടറി കെ ബദറുന്നിസ പങ്കെടുത്തു. അരീക്കോട് കുനിയിൽ സൗത്ത് ജിഎൽപി സ്കൂൾ, മലപ്പുറം ചെമ്മങ്കടവ് എഎംഎൽപി സ്കൂൾ, മമ്പാട് എയുപി സ്‌കൂൾ, പൊന്നാനി ബിഇഎം യുപി സ്‌കൂൾ എന്നിവിടങ്ങളിലും ശുചീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top