17 October Thursday

കലിക്കറ്റിന്റെ മികവുയർത്തിയ കായികപ്രതിഭകൾക്ക‌് ആദരം

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

കലിക്കറ്റ് സർവകലാശാലയിൽ നടന്ന ആദരിക്കൽ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീർ ഉദ്‌ഘാടനംചെയ്യുന്നു

 
തേഞ്ഞിപ്പലം 
കായികമികവിലൂടെ  കലിക്കറ്റ് സർവകലാശാലയുടെ യശസ്സ് ഉയർത്തിയ കളിക്കാര്‍, പരിശീലകര്‍, കോളേജുകള്‍, ടീം മാനേജര്‍മാര്‍ എന്നിവർക്ക് ആദരം. ഇ എം എസ് സെമിനാർ കോംപ്ലക്സിൽ തിങ്ങിനിറഞ്ഞ കായികപ്രേമികളെ സാക്ഷിയാക്കിയായിരുന്നു  പരിപാടി.  വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു.  
 കൊണ്ടോട്ടി ഇഎംഇഎ കോളേജ്,  കൊടകര സഹൃദയ കോളേജ്, കായിക വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. ഇ ജെ ജേക്കബ്, വിരമിച്ച കോച്ചുമാരായ എസ് എസ് കൈമൾ, കെ എന്‍ കെ നായര്‍, വിക്ടര്‍ മഞ്ഞില, ജി വി രാജ അവാര്‍ഡ് നേടിയ ഫാ. പി ടി ജോയ്, എം എം ഗനി അവാര്‍ഡ് നേടിയ ഡോ. ടി സോണി ജോണ്‍ എന്നിവരെ ആദരിച്ചു.  കായികമികവ് തെളിയിച്ച കായികാധ്യാപകര്‍, മാനേജര്‍മാര്‍, കോച്ചുമാര്‍, അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ സമ്മാനം നേടിയ കായിക പ്രതിഭകള്‍ എന്നിവര്‍  ക്യാഷ് അവാര്‍ഡും മെമെന്റൊയും ഏറ്റുവാങ്ങി.
മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളേജുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്‌ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, പാലക്കാട് മേഴ്സി കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശൂര്‍ സെന്റ‌് മേരീസ് കോളേജ്, തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജ് എന്നിവ ഏറ്റുവാങ്ങി.
ഒളിമ്പ്യന്‍മാരായ പി രാമചന്ദ്രന്‍, ലിജോ ഡേവിഡ് തോട്ടാന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോസഫ് ജി അബ്രഹാം, ജോര്‍ജ് തോമസ്, ഇന്ത്യന്‍ ഫുട്ബോളര്‍ അനസ് എടത്തൊടിക എന്നിവരെയും  ആദരിച്ചു.
 പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ അധ്യക്ഷനായി. കായിക വകുപ്പ് ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ കെ കെ ഹനീഫ, ഇ അഫ്സൽ, എന്‍ വി അബ്ദുറഹിമാന്‍ എന്നിവർ സംസാരിച്ചു. 
രജിസ്ട്രാർ ഡോ. എം മനോഹരൻ സ്വാഗതവും അസിസ്റ്റ​ന്റ് ഡയറക്ടർ ഡോ. കെ പി മനോജ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top