01 June Monday

വനിതാ ബ്ലോക്ക്‌: പ്രവൃത്തി ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ഹജ്ജ്‌ ഹൗസിനുസമീപം വനിത ബ്ലോക്ക്‌ നിർമാണോദ്‌ഘാടനം മന്ത്രി കെ ടി ജലീൽ നിർവഹിക്കുന്നു

കരിപ്പൂർ 
ഹജ്ജ്‌ ഹൗസിനുസമീപം ഹജ്ജിന്‌ പുറപ്പെടുന്ന വനിതകള്‍ക്കായി നിര്‍മിക്കുന്ന 31,000 ചതുരശ്രയടിയിലുള്ള നാലുനില കെട്ടിടത്തിന്റെ പ്രവൃത്തി മന്ത്രി  കെ ടി  ജലീല്‍ ഉദ്‌ഘാടനംചെയ്‌തു. ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ടി വി ഇബ്രാഹിം എംഎല്‍എ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഹജ്ജ്‌ ക്യാമ്പ്‌ വേളയിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ്‌  കെട്ടിടത്തിന്‌ തറക്കല്ലിട്ടത്‌. നിർമാണത്തിന്‌ ഒരുകോടിയിലധികം രൂപ അനുവദിച്ചു. ഊരാളുങ്കൽ   സൊസൈറ്റിയാണ്‌ പണിയുന്നത്‌.   ജൂണിനുമുമ്പ് പൂര്‍ത്തിയാക്കും.
പ്രധാന വാർത്തകൾ
 Top