25 January Saturday
സിബിഎസ്ഇ ഫുട്‌ബോൾ

മഞ്ചേരി, നടുവത്ത്‌, പൂളമണ്ണ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019
പെരിന്തൽമണ്ണ
സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ  സെവൻസ് ഫുട്ബോളിൽ  അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻമാരായി. പൂളമണ്ണ ഹിറ പബ്ലിക് സ്കൂളിനെ ഒരു ഗോളിന് കീഴ്പ്പെടുത്തി. സൈനിക് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ നടുവത്ത്‌ സൈനിക് പബ്ലിക് സ്കൂൾ ചാമ്പ്യൻമാരായി. പെനാൽറ്റി ഷൂട്ടൗട്ടിൽ കോട്ടക്കൽ സേക്രഡ് ഹാർട് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. സെന്റ് ഫ്രാൻസിസ് സ്കൂൾ വാണിയമ്പലം മൂന്നാം സ്ഥാനക്കാരായി. അണ്ടർ 14 വിഭാഗത്തിൽ ഹിറ പബ്ലിക് സ്കൂൾ പൂളമണ്ണ ജേതാക്കളായി. ഫൈനലിൽ വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂളിനെ പരാജയപ്പെടുത്തി. 
വളാഞ്ചേരി സഫ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം  പെരിന്തൽമണ്ണ സർക്കിൾ ഇൻസ്‌പെക്ടർ വി ബാബുരാജ് ഉദ്ഘാടനംചെയ്തു. ഓറ ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ ഷംല യു സാലിം അധ്യക്ഷയായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top