23 September Wednesday

കോട്ടപ്പടി മാർക്കറ്റ് തുറന്നു ഉന്നത പൊലീസ് സംഘം പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ മലപ്പുറം കോട്ടപ്പടി മാർക്കറ്റില്‍ പരിശോധന നടത്തുന്നു

മലപ്പുറം
മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച് അടച്ചിട്ട കോട്ടപ്പടി മാർക്കറ്റ് ഭാഗികമായി തുറന്നു. ആരോ​ഗ്യ ജാ​ഗ്രത നിർദേശത്തിൽ മത്സ്യമാർക്കറ്റിലെ 14 ടേബിളുകളിൽ ഏഴെണ്ണം മാത്രമാണ് തുറന്നത്. ഒരു ദിവസം ഏഴെണ്ണം വീതമാണ് കച്ചവടത്തിന് അനുമതി. സ്ഥല പരിമിതിമൂലം മാംസ മാർക്കറ്റ് തുറക്കില്ല. ഐജി അശോക് യാദവും ഡിഐജി എസ് സുരേന്ദ്രനും സംഘവും മാർക്കറ്റും സമീപ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തവരെയും ആരോഗ്യ ജാഗ്രതയിൽ വീഴ്ച വരുത്തിയവരെയും മുന്നറിയിപ്പ് നൽകി ബോധവല്‍ക്കരിച്ചു. കഴിഞ്ഞ മാസം 21ന് മാർക്കറ്റിലെ മത്സ്യ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 22 മുതൽ മാർക്കറ്റ് അടച്ചിടാൻ നഗരസഭ തീരുമാനിച്ചത്. 28ന് മാർക്കറ്റിലെ എ, സി ബ്ലോക്കുകളിൽ പഴം, പച്ചക്കറി മാർക്കറ്റുകൾ തുറന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top