08 December Sunday

ഹാൻഡ്ബോൾ: പ്രീ ക്വാർട്ടർ മത്സരം ഇന്ന് തുടങ്ങും

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2019
തേഞ്ഞിപ്പലം
ദക്ഷിണേന്ത്യ അന്തർ സർവകലാശാല ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ചൊവ്വാഴ്ച കേരളയും എംജിയും പ്രീ ക്വാർട്ടറിലിറങ്ങും. തിങ്കളാഴ്ച രണ്ടാം റൗണ്ടിൽ പതിനാറ് മത്സരം നടന്നു. കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ ബെൽഗാവി വിശ്വേശരയ്യ ടെക്നോളജിക്കൽ സർവകലാശാലയെയും കേരള സർവകലാശാല കൂവമ്പു സർവകലാശാലയെയും തോൽപ്പിച്ചു.
കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസും മധുരൈ കാമരാജ് സർവകലാശാലയും തമ്മിലുള്ള മത്സരത്തിൽ മധുരൈ കാമരാജിനായിരുന്നു വിജയം. മദ്രാസ് സർവകലാശാല ആചാര്യ നാഗാർജുന സർവകലാശാലയെ കീഴടക്കി. ക്രൈസ്റ്റ് സർവകലാശാലയെ തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോട്സ് സർവകലാശാലയെയും ഭാരതീ ദാസൻ സർവകലാശാല റായൽസീമ സർവകലാശാലയെയും തോൽപ്പിച്ചു. അളകപ്പ സർവകലാശാല കൈരെക്കുടിയും ബാം​ഗ്ലൂര്‍ സർവകലാശാലയും ഏറ്റുമുട്ടിയപ്പോൾ അളകപ്പക്കായിരുന്നു വിജയം. വിശാഖപട്ടണം ആന്ധ്ര സർവകലാശാലയോട് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി പരാജയപ്പെട്ടു.
പ്രധാന വാർത്തകൾ
 Top