08 December Sunday

ബോധവൽക്കരണ പരിപാടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
വണ്ടൂർ
പ്രകൃതിദുരന്തങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ആസ്യ അധ്യക്ഷയായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ഔട്ട്‌ റീച്ച് ബ്യൂറോ, ബ്ലോക്ക് പഞ്ചായത്ത്, സാക്ഷരതാ കൗൺസിൽ എന്നിവ സഹകരിച്ചാണ് പരിപാടി നടത്തിയത്. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കുന്ദമംഗലം സിഡബ്ല്യുആർഡിഎം ഗ്രൗണ്ട് വാട്ടർ ഡിവിഷൻ ശാസ്‌ത്രജ്ഞൻ ഡോ. പി ആർ അരുൺ, സാമൂഹ്യസുരക്ഷാ പദ്ധതികൾ, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച്  സാമ്പത്തിക സാക്ഷരതാ കൗൺസിലർ ടി കെ റുഷ്ദയും ക്ലാസെടുത്തു. എം വി പ്രജിത്ത് കുമാർ, സി ഉദയകുമാർ, ഇ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top