28 November Sunday
പെരുമ്പടപ്പ് സ്വദേശി അറസ്‌റ്റിൽ

വഴിക്കടവിൽ 10 ലക്ഷം രൂപയും 
തെലങ്കാന മദ്യവും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

 

എടക്കര 

വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ 10 ലക്ഷം രൂപയും തെലങ്കാന മദ്യവും പിടികൂടി. വാഹന പരിശോധനക്കിടയിലാണ് രേഖകളില്ലാതെ അരിലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന10 ലക്ഷം രൂപയും ഒമ്പത്‌ കുപ്പി തെലങ്കാന സംസ്ഥാന മദ്യവും പിടികൂടിയത്. പെരുമ്പടപ്പ് ചെറുവല്ലൂർ കുറുപ്പത്ത് വളപ്പിൽ ഹൈദ്രോസ് കുട്ടി (49)യെ അറസ്റ്റ് ചെയ്തു. ലോറിയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി പി ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ എം ശിവപ്രകാശ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ സാഗീഷ്, ജയകൃഷ്ണൻ, അനൂപ് എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top