16 September Monday

സുഖവിവരം ചോദിച്ച്‌ പെങ്ങൾ മാഞ്ഞല്ലോ...

എം സനോജ‌്Updated: Monday Aug 12, 2019

പള്ളത്ത് വീട്ടിൽ ജോസും വിനോദും

 

 
നിലമ്പൂർ 
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെ കാണാതായ വേദനയിലാണ് പള്ളത്ത് വീട്ടിൽ ജോസും വിനോദും. പ്രിയപ്പെട്ടവരായ ഏഴുപേരാണ്‌ ഇരുവരുടെയും  കാണാമറയത്തായത്‌.  വിനോദിന്റെ അച്ഛൻ ശങ്കരനും സഹോദരൻ ശിവനും  മക്കളായ ശ്യാംരാജും ശ്രീലക്ഷ്മിയും മണ്ണിനടിയിൽപ്പെട്ടപ്പോൾ ജോസിന്   സഹോദരി രാജിയേയും (ശിവന്റെ ഭാര്യ)  അമ്മ അഗത മാനുവലിനെയുമാണ് നഷ്ടമായത്. 
ചുങ്കത്തറയിൽ താമസക്കാരനായ വിനോദ് ഉരുൾപൊട്ടൽ ദിവസം തലേന്ന് കവളപ്പാറയിലെ തറവാട് വീട്ടിൽ വന്നിരുന്നു. എല്ലാവരേയും കണ്ട് മടങ്ങിയപ്പോൾ  അറിഞ്ഞത്  ദുരന്തവാർത്ത. മണ്ണിനടിയിൽപ്പെട്ട സഹോദരി രാജി  ഉരുൾപൊട്ടലിന് മണിക്കൂറുകൾക്കുമുൻപ് ജോസുമായി ഫോണിൽ സംസാരിച്ചിരുന്നു. രാത്രിയോടെയാണ് ജോസ് ഉരുൾപൊട്ടൽ   വിവരം അറിഞ്ഞത്.  സഹോദരിയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ റോഡ് മാർഗം കവളപ്പാറയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും പനങ്കയം പാലം കരകവിഞ്ഞതോടെ   കഴിഞ്ഞില്ല. പാലത്തിൽനിന്ന് വെള്ളം ഇറങ്ങിയശേഷം വിനോദും ജോസും തറവാട്ടിൽ എത്തിയപ്പോൾ  വീട് നിന്നടത്ത് അവശിഷ്ടങ്ങൾപോലും ബാക്കിയുണ്ടായില്ല.
പ്രധാന വാർത്തകൾ
 Top