18 June Friday
രോഗികൾ 4774

വേണം അതീവ ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

 മലപ്പുറം

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ച 4774 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ ഇതുവരെയുള്ള ഉയർന്ന നിരക്കാണിത്‌. 4580 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 131 പേരുടെ വൈറസ്ബാധാ ഉറവിടം കണ്ടെത്തിയിട്ടില്ല. വിദേശത്തുനിന്നെത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 57 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 35.64 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.
3877 പേർ കൂടി രോഗമുക്തരായതോടെ ഇതുവരെ രോഗമുക്തരുടെ എണ്ണം 1,63,217 ആയി. 47,072 പേർ ചികിത്സയിലാണ്‌. കോവിഡ് ആശുപത്രികളിൽ 1952 പേരും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 157 പേരും സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 244 പേരുമുണ്ട്‌. 72,811 പേർ നിരീക്ഷണത്തിലുണ്ട്‌.  ഇതുവരെ 730 പേർ മരിച്ചു.
ചൊവ്വാഴ്‌ച കൂടുതൽ രോഗികൾ: മലപ്പുറം–- 372, മഞ്ചേരി–- 154, വേങ്ങര–- 132, പള്ളിക്കല്‍–- 124, വളവന്നൂര്‍–- 119, പരപ്പനങ്ങാടി–- 115, വട്ടംകുളം–- 113, വള്ളിക്കുന്ന്–- 102.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top