ചങ്ങരംകുളം
ചങ്ങരംകുളത്ത് എഴുത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്നയാള്‍ പൊലീസ് പിടിയില്‍. മൂക്കുതല പിടാവനൂർ സ്വദേശി പൊന്നാനി കൊല്ലന്‍പടിയില്‍ താമസക്കാരനായ മണ്ടുമ്പാല്‍ റജി മാത്യുവിനെ (45)യാണ് ചങ്ങരംകുളം എസ്ഐ ടി ഡി മനോജ്കുമാറും സംഘവും പിടികൂടിയത്. ചങ്ങരംകുളം ടൗണില്‍ മൂന്നക്ക എഴുത്ത് ലോട്ടറി വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചങ്ങരംകുളം ബസ് സ്റ്റാൻഡിൽനിന്ന് ഇയാൾ പിടിയിലായത്.
കേരള ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പര്‍ എഴുതി 10 രൂപക്ക് വില്‍പ്പന നടത്തി നമ്പറില്‍ സമ്മാനം അടിച്ചാല്‍ 300 രൂപവരെ നല്‍കുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..