05 December Thursday
കെഎസ്‌കെടിയു ജില്ലാ സമ്മേളനം

അനുബന്ധ പരിപാടി പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തുവ്വൂർ മേഖലാ കമ്മിറ്റി നടത്തിയ മുൻകാല പ്രവർത്തകരെ ആദരിക്കൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു

 
വണ്ടൂർ
കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വണ്ടൂർ ഏരിയയിലെ വിവിധ മേഖലാ കമ്മിറ്റികൾ നടത്തിയ അനുബന്ധ പരിപാടികൾ സമാപിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഷ്ഠിച്ചവരെ ആദരിക്കൽ,   ക്ഷേമനിധി അംഗങ്ങളുടെ സംഗമം,  ക്ഷേമ പെൻഷൻകാരുടെ സംഗമം,  100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും 1973ൽ അധ്യാപകരും ജീവനക്കാരും നടത്തിയ സമരത്തിൽ ജയിൽവാസം അനുഷ്ഠിച്ചവരെ ആദരിക്കൽ, തുവ്വൂരിൽ നടത്തിയ മുൻകാല പ്രവർത്തകരെ ആദരിക്കൽ എന്നിവ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര - പതാകജാഥകൾ 15ന് നടക്കും. കൊടിമര ജാഥ പുന്നപ്പാലയിൽ പരേതനായ പി വിശ്വനാഥൻ മാസ്റ്ററുടെ വസതിയിൽനിന്നും പതാക ജാഥ പോരൂരിൽ പി പി വിശ്വനാഥന്റെ വസതിയിൽനിന്നുമാണ് ആരംഭിക്കുക. പ്രതിനി ധി സമ്മേളനം കെ ബാപ്പുവേട്ടൻ നഗറിലും പൊതുസമ്മേളനം പി വിശ്വനാഥൻ മാസ്റ്റർ നഗറിലുമാണ് നടക്കുക.
മുൻകാല പ്രവർത്തകരെ ആദരിച്ചു 
തുവ്വൂർ 
തിരുവാലിയിൽ   നടക്കുന്ന കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തുവ്വൂർ മേഖലാ കമ്മിറ്റി  മുൻകാല പ്രവർത്തകരെ ആദരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം  പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി എം ടി അഹമ്മദ്,  സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി അർജുനൻ, ലോക്കൽ സെക്രട്ടറി പി ഗോപി, പി ശിവദാസൻ എന്നിവർ സംസാരിച്ചു. മുൻകാല നേതാക്കളായ പരേതരായ  കോന്നന്റെ മകൻ പുരുഷോത്തമൻ, ആലക്കാടൻ കുഞ്ഞലവി ഹാജിയുടെ ഭാര്യ ആയിഷ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ആവേശകരമാക്കി.   180 മുൻകാല പ്രവർത്തകരെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top