18 October Friday
പിഎസ്‌‌സി പരീക്ഷകൾ മലയാളത്തിലും നടത്തണം

തിരുവോണനാളിൽ മലപ്പുറത്തും ഉപവാസ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

  

മലപ്പുറം
മുഴുവൻ പിഎസ്‌‌സി പരീക്ഷകളും മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം ബുധനാഴ്ച  മലപ്പുറത്ത് കെഎസ്ആർടിസി പരിസരത്ത് ഉപവാസ സമരം നടത്തും. 
തിരുവനന്തപുരം പിഎസ്‌‌സി ഓഫീസിനുമുന്നിൽ സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് സമരം. 
സമരത്തെ പിന്തുണച്ച് നിരവധിപേർ സമരപ്പന്തലിലെത്തും.  ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം, യുവകലാസാഹിതി,  അധ്യാപകരുടേയും ജീവനക്കാരുടേയും സംഘടനകൾ, വിദ്യാർഥി–- യുവജന സംഘടനകൾ എന്നിവയും ഉപവാസ സമരത്തിൽ പങ്കെടുക്കും. 
മുൻ എംഎൽഎ വി ശശികുമാർ, ഡോ. കെ എം അനിൽ, പി പി രാമചന്ദ്രൻ, സി വാസുദേവൻ, എം എം സചീന്ദ്രൻ, വി പി വാസുദേവൻ, ഇ പി സോണിയ, കെ ബദറുന്നീസ, ഡോ. ആസാദ്, ഡോ. എൻ രാജൻ, ഡോ. പി മുഹമ്മദ് ഷാഫി, പ്രൊഫ. ഗൗരി, ഡോ. ഗീത നമ്പ്യാർ, അജിത്രി, ഡോ. എൻ ബിജി, ഡെയ്സി മഠത്തിശേരി, നൂറ, എ പി അഹമ്മദ്, അഡ്വ. കേശവൻ നായർ, ഫസൽ റഹ്മാൻ, ബഷീർ ചുങ്കത്തറ, വേണു പാലൂർ, വി വിനോദ്, ഡോ. സന്തോഷ് വള്ളിക്കാട്, റസാഖ് പയമ്പ്രോട്ട്, പി എസ് വിജയകുമാർ എന്നിവർ പങ്കെടുക്കും. 
എഴുത്തുകാരൻ സി രാധാകൃഷ്ണൻ വീട്ടിൽ ഉപവസിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top