18 September Wednesday

വെള്ളമൊഴിയാതെ വാഴക്കാട്‌, വാഴയൂർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

കൊണ്ടോട്ടി
വെള്ളക്കെട്ടൊഴിയാതെ വാഴക്കാട്, വാഴയൂർ പഞ്ചായത്തുകൾ. പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. പല കുടുംബങ്ങളും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. അവശ്യസാധനങ്ങൾപോലും ലഭിക്കുന്നില്ല. സന്നദ്ധപ്രവർത്തകരും, സർക്കാർ സംവിധാനവും ഇവർക്ക് ഗുണകരമാകുന്നു. 
കൊണ്ടോട്ടി ബൈപാസ് റോഡിൽ വെള്ളംകയറിയതിനാൽ ശനിയാഴ്ച ഇതുവഴിയുള്ള ഗതാഗതം പുർണമായും തടസ്സപ്പെട്ടു. 
പഴയങ്ങാടി റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടതിനാൽ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. കടകളിലേക്ക് വെള്ളംകയറിയതിനാൽ വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചിട്ടു. തൈത്തോട്ടം മേഖലയിലെ വീടുകളിൽ വെള്ളംകയറിയതിനാൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തൈത്തോട്ടം മേഖലയിൽ ഒരു വീട് തകർന്നു.
മേലങ്ങാടി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top