05 August Wednesday
ഇന്ധന വിലവർധന

ഓട്ടോ–ടാക്സി തൊഴിലാളി പണിമുടക്ക് പൂർണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

പണിമുടക്കിയ ഓട്ടോ–-ടാക്സി തൊഴിലാളികൾ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

 

 
മലപ്പുറം
ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഓട്ടോ–ടാക്സി ലൈറ്റ് മോട്ടോഴ്‌സ്‌ സംയുക്ത തൊഴിലാളി യൂണിയൻ ജില്ലാ സമര സമിതി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. ടൗണുകളിലും ഉൾപ്രദേശങ്ങളിലും വാഹനങ്ങളിറക്കാതെ തൊഴിലാളികൾ പണിമുടക്കി. ഓട്ടോ–-ടാക്സി സ്റ്റാൻഡുകളിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. മലപ്പുറത്ത് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അനിൽ വിശദീകരണം നടത്തി. 
എസ്ടിയു മണ്ഡലം പ്രസിഡന്റ് ഈസ്റ്റേൺ സലീം, കെ പി ഫൈസൽ, ടി അഷറഫ്, വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിൽ പ്രകടനം നടന്നു. കോവിഡ് ജാ​ഗ്രതാ നിർദേശങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. ബിഎംഎസ് സമരത്തിൽനിന്ന് വിട്ടുനിന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top