05 August Wednesday
50,54,902 പുസ്തകങ്ങൾ‌ വിതരണംചെയ്തു

പാഠപുസ്തക വിതരണം പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Saturday Jul 11, 2020

 

 
മലപ്പുറം
ലോക്‌ഡൗണിൽ മുടങ്ങിയ സ്‌കൂൾ പാഠപുസ്തക വിതരണം വെള്ളിയാഴ്ച പൂർത്തിയായി. ജില്ലയിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലേക്ക്‌‌ ആവശ്യമുള്ള‌ 50,54,902 പുസ്തകങ്ങളും‌ വിതരണംചെയ്തു. കാക്കനാട്‌ കെബിപിഎസിലാണ്‌ ജില്ലയിലേക്കുള്ള പുസ്തകങ്ങൾ അച്ചടിക്കുന്നത്‌. മലപ്പുറം സിവിൽ സ്റ്റേഷനിലെ ബുക്ക്‌ ഡിപ്പോ, എംഎസ്‌പി ഗോഡൗൺ എന്നിവിടങ്ങളിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച്‌‌ സ്‌കൂൾ സൊസൈറ്റികളിലേക്ക്‌ അയച്ചു‌. അവിടെനിന്നാണ്‌‌ സ്‌കൂളുകളിൽ‌ എത്തുന്നത്‌. 
17 സബ്‌ ജില്ലകളിലായി 328 സൊസൈറ്റികൾ‌ ജില്ലയിലുണ്ട്‌‌. ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ്‌ പുസ്തകം എത്തിച്ചത്‌. ഈ വർഷം നേരത്തേ അച്ചടി പൂർത്തിയാക്കി മാർച്ചിൽ വിതരണം ആരംഭിച്ചതാണ്‌. എന്നാൽ ലോക്‌ഡൗൺ ആരംഭിച്ചതോടെ പൂർണമായും മുടങ്ങി. മെയ്‌ രണ്ടാംവാരം മുതൽ‌ വിതരണം പുനരാരംഭിച്ചു‌. കുടുംബശ്രീക്കായിരുന്നു വിതരണ ചുമതല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top