03 August Monday
നിയന്ത്രണം കടുപ്പിച്ചു

പൊന്നാനിയിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

  

 
മലപ്പുറം
ഉറവിടമറിയാത്ത കോവിഡ്‌ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, നഗരസഭ കൗൺസിലർമാർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇരുപത്തഞ്ചിലധികം പേരുടെ ഉറവിടമാണ്‌ വ്യക്തമാകാത്തത്. 
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും തഹസിൽദാർക്കും നിർദേശം നൽകി.
കൂടുതൽ നിയന്ത്രണങ്ങൾ
·അവശ്യവസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ അഞ്ചിലധികം ആളുകൾ പാടില്ല‌.
·മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾ നിരോധിച്ചു.
·നാലുചക്ര വാഹനങ്ങളിൽ ഡ്രൈവറടക്കം പരമാവധി മൂന്ന് പേർ.
·ജങ്കാർ, ഫിഷിങ് ഹാർബർ എന്നിവ പ്രവർത്തിക്കില്ല.
·നഗരസഭയിൽ മത്സ്യ–-മാംസ വിൽപ്പന പാടില്ല.
·10 വയസിൽ താഴെയുള്ളവര്‍, 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സയ്ക്കല്ലാതെ യാത്ര ചെയ്യരുത്.
·പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ നിർബന്ധം.
·വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർ.
·പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴ. 
·ആശുപത്രികളിൽ രോഗിക്ക് കൂട്ടിരിപ്പിന്‌ ഒരാൾ മാത്രം.
·വ്യാപാര സ്ഥാപനങ്ങളിൽ എസി ഉപയോഗിക്കരുത്‌.
·പ്രകടനം, ധർണ, മാർച്ച്‌, ഘോഷയാത്ര, ഉത്സവം എന്നിവ നിരോധിച്ചു.
·കടയിലും പരിസരത്തും നിയന്ത്രണങ്ങൾ പാലിക്കണം. സ്ഥാപനങ്ങളുടെ പുറത്ത് അകലം പാലിക്കാൻ 45 സെന്റിമീറ്റർ വ്യാസത്തിൽ വൃത്തം വരയ്‌‌ക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top