മലപ്പുറം
സംസ്ഥാന ഇന്റർ ഐടിഐ കായികമേളയ്‌ക്ക് അരീക്കോട് ഗവ. ഐടിഐ ആതിഥേയത്വം വഹിക്കും. 20 മുതൽ 22 വരെയാണ് മേള. സംഘാടക സമിതി രൂപീകരണയോഗം തിങ്കൾ പകൽ രണ്ടിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ഉദ്‌ഘാടനംചെയ്യും.
അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്‌മിന്റൺ (സിംഗിൾസ്, ഡബിൾസ്), ഫുട്‌ബോൾ, വോളിബോൾ, കബഡി, ഖൊ–-ഖൊ, ക്രിക്കറ്റ് ഇനങ്ങളിലാണ് മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..