മലപ്പുറം
ക്രമസമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽനിന്നും കോൺഗ്രസ് പിന്മാറണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. കെഎസ്യു–-യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനത്തിനുനേരെ കോൺഗ്രസ് പ്രവർത്തകരാണ് പ്രശ്നം ഉണ്ടാക്കിയത്. പ്രകടനം കടന്നുപോകുമ്പോൾ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു. കൊല നടത്തിയിട്ടും കലി തീരാത്ത കോൺഗ്രസിന്റെ യഥാർഥ മുഖമാണ് കാണാനാകുന്നത്. അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് വലിയ രീതിയിൽ അക്രമത്തിന് നേതൃത്വം കൊടുക്കുന്നു. കോൺഗ്രസിന്റെ ഇത്തരം തെറ്റായ നീക്കങ്ങളെ ഡിവൈഎഫ്ഐ ജനാധിപത്യപരമായി നേരിടും.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സാമൂഹ്യവിരുദ്ധത വച്ചുപുലർത്തുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..