28 November Sunday

ഡോ. കെ പി ഹരിദാസൻ അനുസ്മരണം 13ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

തേഞ്ഞിപ്പലം

 കലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗത്തിൽ ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ. കെ പി ഹരിദാസന്‍ അനുസ്‌മരണം 13ന് രാവിലെ 9.30-ന് ഇ എം എസ് സെമിനാർ കോംപ്ലക്‌സിൽ   വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്യും.ഡോ. ഹരിദാസന്റെ പുസ്തക രൂപത്തിലാക്കിയ ഗവേഷണ പ്രബന്ധം "മലയാള സിനിമ: ദി ഫോർമേറ്റീവ് ഫെയിസ്' ചടങ്ങിൽ പ്രകാശിപ്പിക്കും. പിജി വിദ്യാർഥികളായ രണ്ടുപേർക്ക്‌  ഹരിദാസൻ എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പും ഫൗണ്ടേഷൻ നടത്തിയ മത്സരത്തിൽ മികച്ച പേപ്പറിനുള്ള അവാർഡ് ലഭിച്ച  പ്രബന്ധങ്ങൾക്കുള്ള പുരസ്‌കാരവും വിതരണംചെയ്യും. ഡോ. കെ പി ഹരിദാസൻ ഫൗണ്ടേഷനും സർവകലാശാലാ ചരിത്രവിഭാഗവും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top