19 October Saturday

തടി നന്നാക്കാം കീശചോരാതെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 മലപ്പുറം

ജീവിതശൈലീരോഗ നിയന്ത്രണത്തിനും വ്യായാമം പ്രോത്സാഹിപ്പിക്കാനും ആരോഗ്യവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചിടത്ത്‌ സൗജന്യ ഓപ്പൺ ജിംനേഷ്യം തുടങ്ങും. മലപ്പുറം സിവിൽ സ്റ്റേഷൻ വർഷവാഹിനി ഉദ്യാനം, ചോക്കാട്, ചാലിയാർ, കുഴിമണ്ണ, കോട്ടക്കൽ നഗരസഭ എന്നിവിടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിലുമാണിത്‌. ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. 
 എയർവാക്കർ, ലെഗ് ഷേയ്പ്പർ, സിങ്കിൾ സ്‌കൈയർ, വെയ്സ്റ്റ് ഷേയ്പ്പർ, ബാക്ക്  ഷേയ്പ്പർ, ഷോൾഡർ ഷേയ്പ്പർ, നീ ചെയർ, സൈക്കിൾ, ഷോൾഡർവീൽ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുണ്ടാകും. പ്രായഭേദമന്യേ എല്ലാവർക്കും വ്യായാമംചെയ്യാം. രാവിലെ ആറുമുതൽ എട്ടുവരെയും വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയുമാണ് സമയം. വർഷവാഹിനി ഉദ്യാനത്തിൽ ആറുലക്ഷവും  നാല് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മൂന്നുലക്ഷവും ചെലവിട്ടാണ്‌ സജീകരണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top