23 September Wednesday
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

മഴ: ആയിരത്തിലധികം പേർ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
 
മലപ്പുറം
ജില്ലയില വിവിധ മേഖലകളിൽ ഞായറാഴ്‌ച കനത്ത മഴ പെയ്‌തു. തിങ്കളാഴ്‌ച തീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ജില്ലയിലെ 21 ക്യാമ്പുകളിലായി 1003 പേരെയാണ്‌ മാറ്റിപ്പാർപ്പിച്ചത്‌. 
321 കുടുംബങ്ങളിലുള്ളവരാണിവർ. നിലമ്പൂർ താലൂക്കിലാണ്‌ കൂടുതൽ ക്യാമ്പ്–-‌ 12. ഏറനാട്ടിൽ നാലും പെരിന്തൽമണ്ണയിലും കൊണ്ടോട്ടിയിലും രണ്ട് വീതവും  പൊന്നാനിയിൽ ഒരു ക്യാമ്പും തുടങ്ങി. 
നിലമ്പൂർ താലൂക്കിലെ അകമ്പാടം ഡിയു-എ കോളജ്, എംഎംഎം എഎൽപിഎസ് വെളുമ്പിയംപാടം, ഏറനാട് താലൂക്കിലെ വെണ്ടേക്കുംപൊയിൽ സാംസ്‌കാരികനിലയം എന്നിവിടങ്ങളിലെ ക്യാമ്പുകൾ അവസാനിച്ചു. 
വെണ്ടേക്കുംപൊയിൽ സാംസ്‌കാരിക നിലയത്തിലുണ്ടായിരുന്നവരെ മൂലേപ്പാടം ജിഎൽപിഎസിലേക്ക് മാറ്റി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top