21 September Saturday

വെട്ടത്തൂരിലും കീഴാറ്റൂരിലുമായി പത്തിടത്ത്‌ ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

നെന്മിനി പന്തല്ലൂർ ഹിൽസിൽ വിദ്യാജ്യോതി സ്‌കൂളിന്‌ സമീപമുണ്ടായ ഉരുൾപൊട്ടൽ

 

മേലാറ്റൂർ
വെട്ടത്തൂർ പഞ്ചായത്തിലും കീഴാറ്റൂരിലുമായി പത്തിടത്ത്‌ ഉരുൾപൊട്ടൽ. നിരവധി കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. വെട്ടത്തൂർ മണ്ണാർമലയിൽമാട് കൈപ്പുള്ളി,  പൂളക്കൽകുണ്ട്, ചുടലക്കുണ്ട്, ഉദിരംപാറ, ചേരിയങ്ങൽ, പുതിയപറമ്പ് കോളനി, ആദിവാസി കോളനി, വെട്ടത്തൂർ തെക്കംമല, കാപ്പ് മേൽക്കുളങ്ങര, കീഴാറ്റൂർ പഞ്ചായത്തിൽ നെന്മിനി എന്നിവിടങ്ങളിലാണ്‌ ഉരുൾപൊട്ടലുണ്ടായത്.   
ആദിവാസിക്കോളനിക്കുസമീപം വെള്ളിയാഴ്ച പകലാണ് ഉരുൾപൊട്ടിയത്‌. ആളപായമില്ല.  പ്രദേശങ്ങളിലെ കുടുബങ്ങളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. പച്ചീരി എയുപി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിൽ 17 കുടുംബങ്ങളിലായി 91 പേരുണ്ട്.  പിടിഎംയുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും ആളുകൾ അഭയംതേടിയിട്ടുണ്ട്‌.
വ്യാപകമായി കൃഷിയും വൃക്ഷങ്ങളും നശിച്ചു. വീടുകളുടെ സംരക്ഷണമതിലുകൾ നിലംപൊത്തി വെള്ളം വീടുകളിലേക്ക് കയറി.പെരിന്തൽമണ്ണ തഹസിൽദാർ ജാഫറലി, വില്ലേജ് ഓഫീസർ ഹംസ, കാര്യാവട്ടം വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top