20 November Wednesday

പകിട്ടോടെ പടിഞ്ഞാറെക്കര; സഞ്ചാരികളുടെ പ്രവാഹം

സ്വന്തം ലേഖകൻUpdated: Monday Jun 10, 2019

പടിഞ്ഞാറെക്കര ബീച്ചിലെ സഞ്ചാരികളുടെ തിരക്ക്‌

 
തിരൂർ
പുറത്തൂർ പടിഞ്ഞാറെക്കര  ബീച്ചിൽ വിനോദസഞ്ചാരികളുടെ തിരക്ക‌്. വിശ്രമത്തിനും വിനോദത്തിനുമായി ഡിടിപിസി വിപുലമായ സൗകര്യമാണ‌് തീരത്ത‌് ഒരുക്കിയിരിക്കുന്നത‌്. ഡിടിപിസിയുടെയും നിള ടൂറിസം സൊസൈറ്റിയുടെയും യാത്രാവള്ളങ്ങളും കുട്ടികൾക്ക‌് ബൗൺസി ബലൂണും ഫാമിലി ട്രെയിൻ സർവീസും സജ്ജമാക്കി. 
തിരൂർ പൊന്നാനി പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖവും കടലിന്റെ വശ്യസൗന്ദര്യവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. കാലവർഷത്തിന്റെ തുടക്കമായി കടൽക്ഷോഭിക്കുമ്പോഴും സഞ്ചാരികളുടെ തിരക്കേറുന്നത് ആശങ്കക്കിടയാക്കുന്നു. പൊന്നാനി- പടിഞ്ഞാറെക്കര ജങ്കാർ സർവീസ് പുനരാരംഭിച്ചതും സഞ്ചാരികളുടെ തിരക്ക‌് കൂടാനിടയാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top