27 June Thursday
ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ

ഒരുക്കം വിപുലം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

 

 
കൊണ്ടോട്ടി
ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ വിജയിപ്പിക്കാൻ കൊണ്ടോട്ടിയിൽ വിപുല ഒരുക്കം. 13 മുതൽ 17 വരെ കൊണ്ടോട്ടിയിലും മൊറയൂരിലുമാണ‌് സെമിനാർ. 13ന‌് രാവിലെ 9.30ന് ഇം എം എസ‌് അനുസ‌്മരണം വൈദ്യർ അക്കാദമിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന‌് കലാഭവൻ സതീശന്റെ നേതൃത്വത്തിൽ ഗാനമേളയും നാടൻപാട്ടുകളും അരങ്ങേറും. 14ന് രാവിലെ 10ന് ചലച്ചിത്ര പ്രദർശനം. നെയ‌്ത്തുകാരൻ, കഥാപുരുഷൻ വസന്തത്തിന്റെ കനൽവഴികൾ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. 15ന് വിദ്യാർഥികൾക്ക് ക്വിസ‌്, ഉപന്യാസ മത്സരം. രാവിലെ 9.30ന് വൈദ്യർ അക്കാദമിയിലാണ‌് ക്വിസ് മത്സരം. ഇ എം എസ് കേരള ചരിത്രം നവോത്ഥാനം എന്നതാണ‌് വിഷയം. 16, 17 തീയതികളിൽ മൊറയൂർ ജിഎം ഗാർഡൻ ഓഡിറ്റോറിയത്തിൽ ദേശീയ സെമിനാർ. 
രാവിലെ ഒമ്പതിന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനംചെയ്യും.16ന് വൈകിട്ട് അഞ്ചിന‌് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറിൽ പങ്കെടുക്കും.
സഹായവുമായി കർഷകസംഘം
കൊണ്ടോട്ടി
ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന‌് സഹായവുമായി കർഷകസംഘം. 1500 പ്രതിനിധികൾക്ക് ഭക്ഷണത്തിനാവശ്യമായ നാടൻപയർ കേരള കർഷകസംഘം കരിപ്പൂർ മേഖലാ കമ്മിറ്റി നൽകും. 
 മുഴുവൻ പ്രതിനിധികൾക്കും കേരള കർഷകസംഘം വാഴയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വക നാടൻപഴവും നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top