12 November Tuesday

കടൽ പ്രക്ഷുബ‌്ധം

സ്വന്തം ലേഖകർUpdated: Monday Jun 10, 2019
 
പൊന്നാനി/താനൂർ
ശക്തമായ വേലിയേറ്റം കാരണം കടൽ പ്രക്ഷുബ‌്ധം. കരയിലേക്ക‌് തിരമാല ആഞ്ഞടിക്കുന്നു. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങൾ ഭാഗികമായി കടലെടുത്തു. താനൂർ ഹാർബറിന് തെക്ക് ഭാഗമായ എടക്കടപ്പുറം ഭാഗങ്ങളിൽ ശക്തമായ രീതിയിൽ തിരമാലകൾ ഉണ്ടായി. ഹാർബറിനുസമീപം കടൽ കരയിലേക്ക് കയറി. 
  കടൽ പ്രക്ഷുബ‌്ധമായതോടെ ഞായറാഴ്ച രാത്രിയോടെ തീരമണയേണ്ട ബോട്ടുകൾ രാവിലെതന്നെ കരയ്ക്കടുപ്പിച്ചു.  ട്രോളിങ‌് ബാധകമല്ലാത്ത ചെറുവള്ളങ്ങളും കടലിൽ പോവരുതെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 
പതിമൂന്ന് വരെ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോവരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 
  കടലാക്രമണ  ഭീഷണിയെ നേരിടാനും നിരീക്ഷണത്തിനുമായി ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ സുരക്ഷാ സേന സർവസജ്ജമാണ‌്.
 പരിശീലനം ലഭിച്ച അഞ്ച‌് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ ഒരു ബോട്ട് മുഴുവൻ സമയവും രംഗത്തുണ്ട്. ആവശ്യമെങ്കിൽ ഒരു ബോട്ടുകൂടി അനുവദിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top