06 December Friday
പ്ലസ‌്‌ വൺ സപ്ലിമെന്ററി അലോട്ട‌്മെന്റ‌്

ജില്ലയിൽ 10,378 സീറ്റ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
 
 
മലപ്പുറം
പ്ലസ‌് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട‌്മെന്റിലേക്കുള്ള അപേക്ഷ തിങ്കളാഴ‌്ചമുതൽ സ്വീകരിക്കും. ജില്ലയിൽ  10,378 സീറ്റുകളാണുള്ളത‌്. 
ഏറ്റവും കൂടുതൽ സീറ്റ‌് ഒഴിവ‌് സയൻസ‌് വിഭാഗത്തിലാണ‌്–- 4027. ഹ്യുമാനിറ്റീസിൽ 3000വും കൊമേഴ‌്സിൽ 3351ഉം സീറ്റ‌് ഒഴിവുണ്ട‌്. ജനറൽ വിഭാഗത്തിൽ 6081 സീറ്റുകളും പട്ടികജാതിയിൽ 1271, പട്ടികവർഗത്തിൽ 806 സീറ്റുമാണുള്ളത‌്. നേരത്തെ അപേക്ഷിച്ച‌് അലോട്ട‌്മെന്റിൽ വരാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട‌്. 
ചൊവ്വാഴ‌്ച വൈകിട്ട‌് നാലുവരെയാണ‌്  അപേക്ഷാസമയം. സിബി‌എസ‌്ഇ പരീക്ഷയിൽ പത്താംതരം വിജയിച്ചവരെയും പത്താംതരം സേ പരീക്ഷയിൽ വിജയിച്ചവരെയും ഈ ഘട്ടത്തിലാണ‌് പരിഗണിക്കുക. ഇതുവരെ അപേക്ഷിക്കാത്തവർ വെബ‌്സൈറ്റ‌് ലിങ്ക‌് വഴി ഓൺലൈനായി അപേക്ഷിക്കണം. 
ഇതിന്റെ പ്രിന്റൗട്ട‌്, അനുബന്ധ രേഖകൾ സഹിതം അടുത്തുള്ള ഏതെങ്കിലും സർക്കാർ/ എയ‌്ഡഡ‌് ഹയർ സെക്കന്‍ഡറി സ്കൂളിൽ വെരിഫിക്കേഷന‌് സമർപ്പിക്കണം. 
മുഖ്യഘട്ടത്തിൽ അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം പ്രിന്റൗട്ട‌് സ്കൂളിൽ വെരിഫിക്കേഷന‌് നൽകാത്തവർ അതത‌് പ്രിന്റൗട്ടിൽ ആവശ്യമുള്ള ഓപ‌്ഷനുകൾ കൂട്ടിച്ചേർത്ത‌് അനുബന്ധ രേഖകൾ സഹിതം അടുത്തുള്ള സ്കൂളുകളിലും വെരിഫിക്കേഷന‌് സമർപ്പിക്കണം. ഇതിൽ സപ്ലിമെന്ററി അലോട്ട‌്മെന്റിന‌് പ്രസിദ്ധീകരിക്കുന്ന സീറ്റ‌് ഒഴിവുള്ള സ്കൂളുകൾമാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top