17 July Wednesday
അങ്ങാടിപ്പുറം ചാരിറ്റബിൾ ട്രസ‌്റ്റ‌് ഉദ്‌ഘാടനം

നാടിനാവശ്യം വിഭാഗീയതകൾക്കതീതമായ കൂട്ടായ്‌മ: -മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
 
തിരൂർക്കാട്
വിഭാഗീയതകൾക്കതീതമായ കൂട്ടായ്മകളാണ് നാടിനാവശ്യമെന്ന് മന്ത്രി കെ ടി ജലീൽ. അങ്ങാടിപ്പുറം ചാരിറ്റബിൾ ട്രസ‌്റ്റ‌് (ആക്ട്) ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കക്ഷിരാഷ‌്ട്രീയത്തിനും മത താൽപ്പര്യങ്ങൾക്കും അതീതമായുള്ള പ്രവർത്തനങ്ങളാണ് ചാരിറ്റബിൾ ട്രസ്റ്റുകൾ നടത്തേണ്ടത്. എന്നാൽ, മിക്ക സംഘടനകളും കക്ഷിരാഷ്ട്രീയ -മതസംഘടനകളുടെ വേലിക്കെട്ടിലാണ‌്. ആക്ടിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനം മാതൃകാപരവും വ്യത്യസ്തതവുമാണെന്നും മന്ത്രി പറഞ്ഞു. 
ഭൂരഹിതരായ ഏഴ‌് പേർക്ക് മൂന്ന‌് സെന്റുവീതം സ്ഥലവും  ട്രസ്റ്റിലെ വയോജനങ്ങൾക്കായുള്ള പകൽ വീട് നിർമിക്കാൻ അഞ്ച‌് സെന്റ‌് സ്ഥലവും നൽകിയത് തിരൂർക്കാട്ടെ പരേതനായ കോൽക്കാട്ടിൽ അബു ഹാജിയുടെ ഭാര്യ ആയിശക്കുട്ടി ഉമ്മയാണ്. ആയിശക്കുട്ടി ഉമ്മയിൽനിന്ന‌് ഭൂമിയുടെ ആധാരം മന്ത്രി സ്വീകരിച്ചു. 
ആയിശക്കുട്ടി ഉമ്മയെ ചടങ്ങിൽ ആദരിച്ചു. തിരൂർക്കാട‌് വാവാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവൻ അധ്യക്ഷനായി. ഭൂരഹിതർക്കുള്ള ആധാരം കൈമാറ്റവും നടന്നു. 
വയോജന കൂട്ടായ്മയുടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുമുള്ള അവകാശ പത്രികയും ജില്ലാ പഞ്ചായത്തംഗം  ടി കെ റഷീദലി മന്ത്രിക്ക് കൈമാറി. 
മുൻ എംഎൽഎ വി ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രേണുക, സ്ഥിരം സമിതി ചെയർമാൻമാരായ വി പി അബ്ദുൾ അസീസ്, യു രവീന്ദ്രനാഥ്, മെമ്പർമാരായ പി കെ റഹീന, പി സുബൈദ, ബ്ലോക്ക‌് പഞ്ചായത്തംഗം പി പത്മജ, ഡോ. എ മുഹമ്മദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കൃഷ്ണമൂർത്തി, കോറാടൻ റംല, ബി രതീഷ്, കോൽക്കാട്ടിൽ സലിം, തിരൂർക്കാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് സലിം, മാരാത്തൊടി സലാം, എ കെ മിനി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ഉസ്മാൻ ചാത്തോലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജോ. ട്രസ്റ്റിമാരായ എം ശിവശങ്കരൻ സ്വാഗതവും കെ എം അബ്ദുൾ ഫത്താഹ് നന്ദിയും പറഞ്ഞു. 
മുതിർന്ന പൗരന്മാരുടെയും വനിതാ കൂട്ടായ്മയുടെയും സംഗമവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
 
പ്രധാന വാർത്തകൾ
 Top