30 September Wednesday

ഫെൻസിങ് ചാമ്പ്യൻഷിപ്പ്: കണ്ണൂർ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീം

 

മഞ്ചേരി
സംസ്ഥാന സീനിയർ, ജൂനിയർ, യൂത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ല ഓവറോൾ കിരീടം നേടി. എറണാകുളം രണ്ടാം സ്ഥാനത്തും എത്തി. 
ജൂനിയർ വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനത്തും കണ്ണൂർ രണ്ടാം സ്ഥാനത്തും എത്തി. യൂത്തിൽ കണ്ണൂർ ഒന്നാം സ്ഥാനത്തും പാലക്കാട് രണ്ടാം സ്ഥാനത്തും എത്തി. 
ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾ കരീം പുരസ്‌കാരം വിതരണംചെയ്‌തു. എ ശ്രീകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ എം കോയ മുഖ്യ അതിഥിയായി. ഷിഹാബ് മേച്ചേരി, എം എസ് പവനൻ, വി പി പവിത്രൻ, സി കെ സുലൈമാൻ, അനൂപ് പറക്കാട്ട്, അർജുൻ രാജ്, ടി കെ സുകു, ബോബു ആന്റണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top