21 October Monday

അണ്ടർ 16 വിഭാഗം, 800 മീറ്ററിൽ ‘രാജസ്ഥാൻ’ കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

അരുൺ സിങ്‌ യാദവ്‌

 

തേഞ്ഞിപ്പലം
അണ്ടർ 16 വിഭാഗം 800 മീറ്ററിൽ ഒന്നാംസ്ഥാനത്തിനൊരു "രാജസ്ഥാൻ' കരുത്തുണ്ട്‌. വിജയിയായ അരുൺ സിങ്‌ യാദവ്‌  ജയ്‌പൂരിലെ കരോലിയാലിൽനിന്ന്‌ കേരളത്തിലെത്തിയ മിടുക്കനാണ്‌. ഒഴുകൂർ ക്രെസന്റ് എച്ച്എസ്എസിലെ വിദ്യാർഥിയായ അരുൺ കഴിഞ്ഞ വർഷവും 800 മീറ്ററിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ടൈൽസ് ജോലിക്കാരനായ അച്ഛൻ ഗജേന്ദ്ര സിങ്‌ യാദവും അമ്മ അർച്ചനയും മകന്റെ കായികസ്വപ്‌നത്തിന്‌ എപ്പോഴും കൂടെയുണ്ട്‌. അരുൺ സിങ്‌ ഇപ്പോൾ മലയാളം നന്നായി പറയും. സ്‌കൂളിലെ കായികാധ്യാപകൻ കെ സി മൻസൂറാണ് പരിശീലകൻ.
പ്രധാന വാർത്തകൾ
 Top