26 January Sunday

വീണ്ടും ഐഡിയൽ

സ്വന്തം ലേഖകന്‍Updated: Monday Sep 9, 2019

ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ ജേതാക്കളായ കടകശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീം

 

 
തേഞ്ഞിപ്പലം 
ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ പതിനൊന്നാം തവണയും കിരീടംചൂടി കടകശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 617 പോയിന്റോടെയാണ്‌ നേട്ടം. 
41 സ്വർണവും 35 വെള്ളിയും 19 വെങ്കലവും ഐഡിയലിന്റെ താരങ്ങൾ കലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽനിന്ന്‌ സ്വന്തമാക്കി. ആദ്യമായി മീറ്റിനെത്തിയ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് ഉയർത്തിയ ശക്തമായ വെല്ലുവിളിയെ മറികടന്നാണ്‌ വിജയം. രണ്ടാമതെത്തിയ ആലത്തിയൂരിന് 539.5 പോയിന്റുണ്ട്. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസിനാണ് മൂന്നാംസ്ഥാനം–- 168.5 പോയിന്റ്.  
സമാപന ചടങ്ങിൽ ജില്ലാ അത്‌ലറ്റിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. വി പി  സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ്‌  മജീദ് ഐഡിയൽ, പ്രൊഫ. വേലായുധൻകുട്ടി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
പ്രധാന വാർത്തകൾ
 Top