23 September Wednesday
ഇന്ന്‌ റെഡ്‌ അലർട്ട്‌, നാളെ ഓറഞ്ച്‌

പെയ്‌തൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മലവെള്ളപ്പാച്ചിലിൽ മുട്ടിക്കടവ് പാലത്തിന്റെ കൈവരികൾ തകർന്നപ്പോൾ

 

മലപ്പുറം 
ജില്ലയിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്‌ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്‌തു. ജില്ലയിൽ അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ്‌ ഞായറാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. 
തിങ്കളാഴ്‌ച തീവ്രമഴ (ഓറഞ്ച്‌ അലർട്ട്‌)യുണ്ടാകും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. 
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top