24 September Thursday

തിരികെ ഞാൻ വരുമെന്ന്‌...

വിനോദ്‌ തലപ്പള്ളിUpdated: Sunday Aug 9, 2020

 .

 
തിരൂർ
ഉമ്മയ്‌ക്കും സഹോദരിക്കുമൊപ്പം നാട്ടിലെത്താനാണ്‌‌ ഷെഹീർ സെയ്‌ദ്‌ പുറപ്പെട്ടത്‌. പക്ഷേ, അത്‌ അവസാന യാത്രയായി.  തെക്കൻ കുറ്റൂർ ചേവപ്ര സെയ്ദൂട്ടിയുടെ മകനാണ്‌ ഷെഹീർ സെയ്‌ദ്‌ (38). നാട്ടിലേക്ക്‌ തിരികെയെത്താൻ ഏറെ കൊതിച്ചിരുന്നു.  കോവിഡ് ഭീതിക്കിടയിലും ഉമ്മ മറിയം, സഹോദരി ഫായിസ സെയ്ദൂട്ടി എന്നിവർക്കൊപ്പം അങ്ങനെയാണ്‌ പുറപ്പെട്ടത്‌. സഹോദരിയുടെ മക്കളായ ഫിദ അനസ്, ഹുദൈഫ അനസ് എന്നിവരും ഒപ്പം. ഉപ്പയോടൊപ്പം വർഷങ്ങളായി വിദേശത്തായതിനാൽ  ഷെഹീറിന്റെ വിദ്യാഭ്യാസവും ജോലിയുമെല്ലാം  ഗൾഫിലായിരുന്നു. അതിനാൽ നാട്ടിലെത്തുന്നത് വലിയ താല്‍പ്പര്യമായിരുന്നു അവനെന്ന് ബന്ധുക്കൾ പറഞ്ഞു. ഉമ്മയും സഹോദരിയും സന്ദർശക വിസയിലാണ്‌ ഗൾഫിലെത്തിയത്‌. ഇവർക്ക്‌ അപകടത്തിൽ പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഷെഹീർ സെയ്ദിന്റെ മൃതദേഹം അല്ലൂർ ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: അബ്ദുറഹ്‌മാൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top