14 April Wednesday

ജോറാകും ‘ജങ്കാർ സവാരി’

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
നിലമ്പൂർ
മാനംമുട്ടിനിൽക്കുന്ന തേക്കിന്റെ തണലേറ്റ്‌ കാടും നാടും കണ്ടറിയാൻ ജങ്കാർ യാത്ര നിലമ്പൂരിൽ സജ്ജം. വനംവകുപ്പാണ് നിലമ്പൂർ കനോലി പ്ലോട്ടിലേക്ക് വെള്ളിയാഴ്‌ച  ജങ്കാർ സർവീസ് ആരംഭിക്കുന്നത്. ജങ്കാർ സർവീസിന്റെ  ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്‌ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ നിർവഹിക്കും. 
കാലവർഷക്കെടുതിയിൽ കനോലി പ്ലോട്ടിലെ ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം  തകർന്നതിനാൽ കനോലി പ്ലോട്ടിലേക്ക് സഞ്ചാരികൾക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. സഞ്ചാരികളുടെ കുറവുമൂലം നേരിട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ജങ്കാർ സർവീസ് ആരംഭിക്കുന്നത്. ജങ്കാർ യാത്രയിലൂടെ കനോലി തേക്കിൻ പ്ലാന്റേഷനും ഭീമൻ തേക്കും സഞ്ചാരികൾക്ക്  കാണാനാകും. കണ്ണൂരിലെ  ഉല്ലാസ് ബോട്ട് സർവീസ് എന്ന കമ്പനിക്കാണ് ജങ്കാർ സർവീസ് കരാർ. ജങ്കാറിനുമാത്രം 16 ലക്ഷം രൂപ ചെലവഴിച്ചതായി പാർട്ട്‌ണർമാരിൽ ഒരാളായ എടവണ്ണ സ്വദേശി ഹബീബ് റഹ്മാൻ പറഞ്ഞു. ഒരേസമയം 50 പേർക്ക് യാത്രചെയ്യാവുന്ന സൗകര്യമാണ് ജങ്കാറിലുള്ളത്‌. ആദ്യഘട്ടത്തിൽ ഒരു സർവീസിൽ 25 പേരെ കൊണ്ടുപോകും. രണ്ടുവശത്തും റോപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്‌. നിലവിൽ 40 രൂപയാണ് പാസ് ഇനത്തിൽ വനംവകുപ്പ് ഒരാളിൽനിന്ന്‌  ഈടാക്കുന്നത്. ജങ്കാർ സർവീസ് ഉൾപ്പെടെ 80 രൂപയാകും. പദ്ധതി വിജയിച്ചാൽ ചാലിയാർ പുഴയിൽ നിലമ്പൂർ കാടുകൾ കാണുംവിധം ജങ്കാർ യാത്ര വിപുലപ്പെടുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top