22 January Saturday

ജില്ലയിൽ പദ്ധതി തുക ചെലവഴിക്കുന്നതിൽ കുറവ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

മലപ്പുറം

വികസന പദ്ധതികൾക്കുള്ള തുക സമയബന്ധിതമായി ചെലവഴിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് ഏറെ പിന്നിൽ. നിലവിൽ 15 ശതമാനംമാത്രമാണ് ചെലവഴിച്ചത്. പ്രസിഡന്റ്‌ എം കെ റഫീഖയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് യോഗം ചേർന്നു.  ഫണ്ട്‌ വിനിയോഗ നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി ‘കിക്കോഫ്’ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. 21 മുതൽ ജനുവരി ഒന്നുവരെ ജില്ലാ പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റതിന്റെ ഒന്നാം വാർഷികം ആഘോഷിക്കും. ഡയാലാസിസ് യൂണിറ്റുകളുടെ യോഗം 15ന് ജില്ലാ പഞ്ചായത്തിൽ ചേരും. ഡയാലിസിസ് രോഗികൾക്ക് ഐഡി കാർഡ് അനുവദിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പരിഗണിക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top