17 August Wednesday

വീട്ടുജോലിക്കെത്തിച്ച 
ബാലികയെ മോചിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

മലപ്പുറം

തമിഴ്‌നാട്ടിൽനിന്നും വീട്ടുജോലിക്കെത്തിച്ച പതിനാറുകാരിയെ ചൈൽഡ്‌ ലൈൻ ഇടപെട്ട്‌ മോചിപ്പിച്ചു. മലപ്പുറം ടൗണിലെ ഒരു വീട്ടിൽനിന്നാണ്‌ പെൺകുട്ടിയെ മോചിപ്പിച്ചത്‌. മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ തമിഴ്‌നാട് സ്വദേശിയായ ഏജന്റാണ്‌ ഒരുമാസം മുമ്പ്‌ വീട്ടുജോലിക്കായി മലപ്പുറത്ത്‌ എത്തിച്ചത്‌.  പെൺകുട്ടി ജോലിക്ക്‌ നിൽക്കുന്ന വീടിന്‌ സമീപത്ത്‌ ജോലി ചെയ്യുന്ന സാമൂഹ്യ പ്രവർത്തകയാണ്‌ വിവരം ചൈൽഡ്‌ ലൈനിൽ അറിയിച്ചത്‌. തുടർന്ന്‌ മലപ്പുറം ചൈൽഡ്‌ ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പെൺകുട്ടി അഞ്ചാംക്ലാസ്‌ വരെ പഠിച്ചിട്ടുണ്ട്‌. ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിക്ക്‌ മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top