24 September Thursday

സമ്പർക്കം 125, രോഗികൾ 143

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
മലപ്പുറം
ജില്ലയിൽ വെള്ളിയാഴ്‌ച 143 പേർക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു. 125 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 21 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 12 പേർ വിദേശത്തുനിന്നും എത്തി. 
40 പേർ രോഗമുക്തരായി. ഇതുവരെ 2979 പേർക്കാണ്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചത്‌. 1774 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 1190 പേർ ചികിത്സയിലുണ്ട്‌.
സമ്പർക്കത്തിലൂടെ
കോട്ടക്കൽ സ്വദേശികൾ –-17, പരപ്പനങ്ങാടി, പെരുവെള്ളൂർ – എട്ട് പേർവീതം, കൊണ്ടോട്ടി –-അഞ്ച്, മഞ്ചേരി, തേഞ്ഞിപ്പലം, ചേലേമ്പ്ര, പൂക്കോട്ടൂർ, അരീക്കോട്, കണ്ണമംഗലം, മലപ്പുറം –നാല് പേർവീതം, ചെട്ടിപ്പടി, ഒതുക്കുങ്ങൽ–- മൂന്ന് പേർവീതം, മമ്പാട്, കാടാമ്പുഴ, ഊരകം –രണ്ട് പേർവീതം. തിരൂരങ്ങാടി, വണ്ടൂർ, രണ്ടത്താണി, കാക്കഞ്ചേരി, ഇരിമ്പിളിയം, പോത്ത്കല്ല്, നിറമരുതൂർ, കൊളത്തൂർ, അങ്ങാടിപ്പുറം, എടയൂർ, പാതായിക്കര, പൊന്മള, മണ്ണാർമല, കുറ്റിപ്പുറം, എടവണ്ണ, വള്ളിക്കുന്ന്, താനൂർ, ചെറുവണ്ണൂർ, ഊർങ്ങാട്ടിരി, പാണക്കാട്, പൊന്നാനി, തവനൂർ, ചെമ്രക്കാട്ടൂർ, പള്ളിക്കൽ, നിലമ്പൂർ എന്നിവിടങ്ങളിലെ ഓരോരുത്തർവീതം.
ഉറവിടമറിയാതെ
പുളിക്കൽ സ്വദേശികൾ–-മൂന്ന്, മലപ്പുറം, പെരുവെള്ളൂർ, കൊണ്ടോട്ടി, കോഡൂർ–- രണ്ട് പേർവീതം. മങ്കട, നെടിയിരുപ്പ്, ചേലേമ്പ്ര, പുൽപ്പറ്റ, തിരൂർ, വെട്ടം, കോട്ടക്കൽ, കുഴിമണ്ണ, പുഴക്കാട്ടിരി, മങ്ങാട്ടിരി എന്നിവിടങ്ങളിലെ ഓരോരുത്തർവീതം.
നിരീക്ഷണത്തിൽ 
32,500 പേര്‍
ജില്ലയിൽ 1681 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 32,500 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ പരിശോധിച്ച 71,381 സാമ്പിളിൽ 63,495 പേരും നെഗറ്റീവാണ്‌. 1789 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top