26 May Tuesday

ആർക്കും വിശക്കില്ല: 4,80,950 ഭക്ഷണപ്പൊതികൾ

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020
മലപ്പുറം
ഒരാളും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ വാക്ക്‌ നടപ്പാക്കിയിരിക്കുകയാണ്‌ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളവഴി ഇതുവരെ 4,80,950 ഭക്ഷണപ്പൊതി വിതരണംചെയ്‌തു. 25,867 പേർക്ക് പ്രാതലും 3,42,307 പേർക്ക് ഉച്ചഭക്ഷണവും 1,12,776 പേർക്ക് അത്താഴവും നൽകി. ജില്ലയിൽ 109 സമൂഹ അടുക്കള പ്രവർത്തിക്കുന്നു.കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല. 
തദ്ദേശ സ്ഥാപനങ്ങൾ വളന്റിയർമാരുടെ സഹായത്താൽ ഭക്ഷണപ്പൊതി ആവശ്യക്കാരിലെത്തിക്കും. വീടിന് പുറത്തിറങ്ങാതെയും വരിനിൽക്കാതെയും ആവശ്യക്കാരന്‌ ഭക്ഷണപ്പൊതി എത്തിക്കുന്നു. അഗതികൾ, അവശ വിഭാഗക്കാർ, നിത്യരോഗികൾ, ഭിന്നശേഷിക്കാർ, അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർ എന്നിവർക്കാണ്‌ ഭക്ഷണം നൽകുന്നത്‌.
പ്രധാന വാർത്തകൾ
 Top